Get Updates
Get notified of breaking news, exclusive insights, and must-see stories!

പടക്കനിര്‍മാണശാലയില്‍ സ്ഫോടനം, 5 മരണം

വളാഞ്ചേരി(മലപ്പുറം): എടയൂരിനടുത്ത് പുല്ലന്‍പറമ്പില്‍ പടക്കനിര്‍മാണശാലയിലുണായ വന്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. മൂന്നുപേര്‍ക്കു ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2000 രൂപ വീതം അടിയന്തരസഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടം നടന്നത് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത വിജനപ്രദേശത്തായതു രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു.

മരിച്ചവരെ രാത്രി വൈകിയും തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചു ഒലവക്കോട് സ്വദേശി ബാലു(45), ആതവനാട് സ്വദേശി ഉണ്ണിമോന്‍,കരേക്കാട് കല്ലിങ്ങല്‍ ഹുസൈനന്‍ എന്ന കുഞ്ഞു(17), മണ്ണാര്‍ക്കാട് സ്വദേശി ശ്രീജിത് എന്ന കുട്ടന്‍ എന്നിവര്‍ മരിച്ചെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

സ്ഫോടനത്തില്‍ പരുക്കേറ്റ പാലക്കാട് കഞ്ഞിക്കുളം പരിയങ്ങാട് കുമാരന്റെ മകന്‍ അനില്‍കുമാര്‍(20) പാലക്കാട് കോങ്ങാട് കഞ്ഞിക്കുളം കാവുംപറമ്പ് ഗോപാലകൃഷ്ണന്റെ മകന്‍ രമേഷ്(20) എന്നിവര്‍ വളാഞ്ചേരിയിലെ നടക്കാവ് ആശുപത്രിയിലും പാലക്കാട് കിഴക്കേ തക്കുംകര ബാബു(22) പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലും ചികില്‍സയിലുണ്ട്.

കരേക്കാട് പുല്ലന്‍പറമ്പിലെ വിജനമായ കുന്നിന്‍ ചരുവിലെ വെടിമരുന്നുശാലയിലാണ് ശനിയാഴ്ച വൈകിട്ടു നാലരയോടെ സ്ഫോടനമുണ്ടായത്. 45 തൊഴിലാളികളാണ് ശനിയാഴ്ച ജോലിക്കെത്തിയത്. സ്ത്രീകളടക്കമുളള തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. രണ്ടു തവണ സ്ഫോടനമുണ്ടായതായി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു.

തൊഴിലാളികള്‍ വെടിമരുന്ന് നിറച്ചിരുന്ന വീട് മണ്‍കൂനയായി. പ്രദേശത്തെ തെങ്ങുകളും മരങ്ങളും കരിഞ്ഞു. പോലീസിന്റെ നിര്‍ദേശപ്രകാരം നാട്ടുകാര്‍ സംഘം ചേര്‍ന്നു നടത്തിയ തിരച്ചലില്‍ അര കിലോമീറ്റര്‍ വരെ അകലെ നിന്നാണ് ഛിന്നഭിന്നമായ മൃതദേഹങ്ങള്‍ ലഭിച്ചത്.

ഒന്നര കിലോമീറ്റര്‍ ദൂരെ വരെ വീടിന്റെയും വെടിക്കോപ്പുകളുടെയും അവശിഷ്ടങ്ങള്‍ ചിതറി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ തീപിടുത്തമുണ്ടായി. തിരുവേഗപ്പുറ ശങ്കരന്‍ നായരുടെ മകന്‍ വി.പി നാരായണനുണ്ണിയുടെ ഉടമസ്ഥതയില്‍ ഒന്‍പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് വെടിക്കോപ്പ് നിര്‍മാണശാല.

ഡൈനമിറ്റുകളും അമിട്ടുകളും ഗുണ്ടുകളും ഇവിടെ നിര്‍മിക്കുന്നുണ്ട്. സ്ഫോടന കാരണം വ്യക്തമല്ല. ഗുണ്ടിനുവേണ്ടി മരുന്നു നിറയ്ക്കുമ്പോഴുണ്ടായ മര്‍ദമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നു സൂചനയുണ്ട.്

14 ഏക്കര്‍ കുന്നില്‍ സ്ഫോടനത്തില്‍ തകര്‍ന്ന വീടിനു പുറമേ മൂന്നു ഷെഡുകളിലും വെടിമരുന്നു സൂക്ഷിച്ചിരുന്നു. വൈകിട്ട് ജോലി നിര്‍ത്താന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+