ലോറികള്‍ പിടിച്ചെടുക്കുമെന്ന് കളക്ടര്‍മാര്‍
കൊച്ചി: ലോറിസമരത്തെത്തുടര്‍ന്നുണ്ടാകുന്ന ഇന്ധനക്ഷാമം പരിഹരിയ്ക്കാന്‍ ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുമെന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിച്ചു.
ലോറി പിടിച്ചെടുക്കുന്നതിന് മുമ്പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഉടമകള്‍ നോട്ടീസിന് മറുപടി നല്‍കിയതിന് ശേഷം നടപടികള്‍ ആരംഭിയ്ക്കും.
അവശ്യവസ്തുക്കള്‍ക്ക് നേരിടുന്ന ക്ഷാമം പിഹരിയ്ക്കാന്‍ ലോറികള്‍ പിടിച്ചെടുത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ കൊണ്ടുവരുമെന്നും കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
അവധിദിനമായതിനാല്‍ സമരത്തിന്റെ ആദ്യദിനം കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. എങ്കിലും പണിമുടക്ക് പൂര്‍ണ്ണമാണ്.












Click it and Unblock the Notifications