Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഐഐഎമ്മില്‍ ഫീസ് കൂട്ടി

കോഴിക്കോട് : ബിരുദാനന്തര മാനേജ്മെന്റ് കോഴ്സിന്റെ ഫീസ് അടുത്ത അധ്യയന വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കോഴിക്കോട് ഐഐഎം തീരുമാനിച്ചു.

ഒന്നാം വര്‍ഷത്തെ വാര്‍ഷിക ഫീസ് 1.90 ലക്ഷം രൂപയും രണ്ടാം വര്‍ഷത്തേത് 1.95 ലക്ഷം രൂപയുമായാണ് ഉയര്‍ത്തുന്നത്. ഇപ്പോള്‍ ഇത് യഥാക്രമം 1.50 ലക്ഷവും 1.65 ലക്ഷവുമാണ്.

ഫീസ് വര്‍ദ്ധനയിലൂടെ സമാഹരിക്കുന്ന അധിക തുക സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫസര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിലവില്‍ തീരുമാനമില്ലെങ്കിലും 15 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആകെ 180 സീറ്റുകളാണ് ഇവിടെയുളളത്.

രാജ്യത്തെ മറ്റ് ഐഐഎമ്മുകളിലെല്ലാം ഫീസും സീറ്റും ഇതിനകം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+