Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച അലസി, സംസ്ഥാനത്ത് ലോറിസമരം തുടങ്ങി

തിരുവനന്തപുരം: ചരക്കുവാഹന ഉടമകളും ഗതാഗത മന്ത്രി മാത്യു ടി തോമസുമായി നടത്തിയ ചര്‍ച്ച അലസിയതിനെത്തുടര്‍ന്ന് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ ലോറി ഉടമകള്‍ സമരം ആരംഭിച്ചു.

ചരക്കുവാഹനങ്ങളില്‍ സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിയ്ക്കുന്നത് നിര്‍ബന്ധമാക്കിയതിനെതിരെയാണ് സമരം. പണിമുടക്ക് ഒഴിവാക്കുന്നതിനായി ശനിയാഴ്ച വൈകീട്ട് എഴുമണിമുതല്‍ നാലുമണിക്കൂറാണ് ചര്‍ച്ച നടത്തിയത്.

സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് പുറത്തെത്തിയ വാഹന ഉടമാ സംഘടനാ പ്രതിനിധികല്‍ സ്പീഡ് ഗവര്‍ണര്‍ സംബന്ധിച്ച പ്രശ്നമല്ല ചര്‍ച്ച അലസാന്‍ കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റില്‍ 10 ശതമാനം വാഹന നികുതി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ആര്‍ടിഒ ഓഫീസുകല്‍ വഴിയുള്ള സേവനം നിഷേധിച്ച നടപടി പിന്‍വലിയ്ക്കണമെന്നുമുള്ള തങ്ങളുടെ ആവശ്യം മന്ത്രി അംഗീകരിച്ചില്ലെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് 25,000ലധികം വാഹനങ്ങള്‍ക്ക് സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ കണക്ക്. സര്‍വ്വീസ് നടത്താന്‍ തയ്യാറാകുന്ന വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+