Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിക്കെട്ട് സ്ഫോടനം: മരണം ആറായി

മലപ്പുറം: പാങ്ങിനടുത്ത് പുല്ലംപറമ്പില്‍ വെടിക്കെട്ടു ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന തിരൂര്‍ ആര്‍ഡിഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പോസ്റ് മോര്‍ട്ടത്തിനു മുന്നോടിയായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ കൂടി മരിച്ചതായി കണ്ടെത്തിയത്. ഒലവക്കോട് സ്വദേശി വേലു, ആതവനാട് സ്വദേശികളായ ഉണ്ണിമോന്‍, ശ്രീജിത്ത്, കാരേക്കാട് കല്ലിങ്ങല്‍ ഹുസൈന്‍, ചേകന്നൂര്‍ സ്വദേശി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ആറാമത്തെ വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് മുണ്ടൂര്‍ സ്വദേശി രതീഷ്, സ്ഫോടന സമയം പടക്കനിര്‍മാണ ശാലയിലുണ്ടായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി ശശി എന്നിവരെ കണ്ടെത്താനായിട്ടില്ല.

14 പേരാണ് അപകടസമയത്ത് പടക്കശാലയിലുണ്ടായിരുന്നത്. തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+