എംഎല്‍എയുടെ കാറിനു മുകളില്‍ തലയോട്ടി
ആലപ്പുഴ: കായംകുളം എംഎല്‍എ സി. കെ സദാശിവന്റെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ തലയോട്ടി കണ്ടെത്തിയതിനെത്തുടര്‍ന്ന സൗത്ത് പോലീസ് അന്വേഷണം തുടങ്ങി.
എംഎല്‍എയുടെ ആലപ്പുഴയിലെ വീട്ടിനു മുന്നില്‍ കിടന്ന കാറിന് മുകളിലാണ് മുടിയോടുകൂടിയ തലയോട്ടി പ്രത്യക്ഷപ്പെട്ടത്. സദാശിവന്‍ എസ്പിയെ അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് പോലീസെത്തി തലയോട്ടി സ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
കേസെടുത്ത് ശേഷം തലയോട്ടി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ആരെങ്കിലും പറ്റിക്കാന്‍ വച്ചതായിരിക്കും എന്നാണ് പോലീസ് നിഗമനം.












Click it and Unblock the Notifications