ടാങ്കര്‍ ഓട്ടോയിലിടിച്ച് മൂന്നു പേര്‍ മരിച്ചു
കണ്ണൂര്‍: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടിയ്ക്ക് സമീപം ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. കുഞ്ചത്തൂര്‍ സ്വദേശികളായ ഖദീജുമ്മ, അഹമ്മദ് റാസിഫ്, മുഹമ്മദ് മുസബില്‍ എന്നിവരാണ് മരിച്ചത്.
നബിദിനത്തോടനുബന്ധിച്ചുള്ള ഉറൂസ് കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. വഴിയാത്രക്കാരായ മറ്റു മൂന്നുപേര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications