സെന്‍സെക്സ്: തകര്‍ച്ച തുടരുന്നു
മുംബൈ: ഓഹരി വിപണിയിലെ തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ വിപണിയില്‍ ദൃശ്യമായ ഇടിവ് തുടരുകയാണ്. 600 പോയിന്റിനടുത്ത് താഴ്ച നേരിട്ട് സൂചിക12478.08ല്‍ എത്തി നില്‍ക്കുന്നു.
രാവിലെ വിപണി തുറന്ന് മിനിട്ടുകള്‍ക്കകമാണ് സൂചിക ഇടിവ് കാട്ടിയത്. അഞ്ചു മിനിട്ടിനകം 365.18 പോയിന്റ് ഇടിഞ്ഞ സൂചിക 12,706.92 എന്ന നിലയിലെത്തിയിരുന്നു. രണ്ടാഴ്ച്ചക്കുളളിലെ ഏറ്റവും വലിയ ഇടിവാണിത്.
പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് കൊണ്ടു വന്ന നിയന്ത്രണങ്ങളാണ് വിപണിയിലെ ഇടിവിനു കാരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണി ഉയര്‍ച്ചയിലായിരുന്നു.
ശനിയാഴ്ച 92 പോയിന്റ് ഉയര്‍ച്ച കൈവരിച്ച സൂചികയാണ് തിങ്കളാഴ്ച 600 പോയിന്റ് ഇടിഞ്ഞു 12,478ലെത്തിയത്.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റിയിലും ഇടിവ് ഉണ്ടായി. നിഫ്റ്റി 200 പോയിന്റ് ഇടിഞ്ഞു 3642.70ല്‍ എത്തി.












Click it and Unblock the Notifications