കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിപിഒ: പുതിയ പട്ടികയില്‍ കൊച്ചിയും തിരുവനന്തപുരവും

  • By Staff
Google Oneindia Malayalam News

ബിപിഒ: പുതിയ പട്ടികയില്‍ കൊച്ചിയും തിരുവനന്തപുരവും
തിങ്കള്‍ , ഏപ്രില്‍ 2, 2007

ദില്ലി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറംജോലിക്കരാറുകള്‍(ഔട്സോഴ്സിംഗ്) ഏറ്റെടുക്കുന്നതില്‍ മുന്‍പന്തിയില്‍ എത്തിയേയ്ക്കാവുന്ന ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയിലേയ്ക്ക് കേരളത്തില്‍ നിന്നും കൊച്ചിയും തിരുവനന്തപുരവും.

ബാംഗ്ലൂര്‍, ദില്ലി, മുംബൈ എന്നീ വന്‍നഗരങ്ങള്‍ക്കു പിന്നാലെ ഇന്ത്യയില്‍ നിന്നും പത്തു നഗരങ്ങള്‍ കൂടി പുറംജോലിക്കരാര്‍ ഏറ്റെടുക്കുന്നതില്‍ മുന്‍പിന്തിയിലേയ്ക്കെത്തുമെന്ന്. ഈ പത്തെണ്ണത്തിലാണ് കൊച്ചിയും, തിരുവനന്തപുരവും ഉള്‍പ്പെടുന്നത്.

രാജ്യാന്തര വിമാനത്താവളം ബാഗ്ലൂര്‍, ദില്ലി, മുംബൈ എന്നിവിടങ്ങളിലേയ്ക്കുള്ള ദൂരക്കുറവ്, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിപ്രോ, എസിഎസ്, എച്ച്പി, ഒറാക്കില്‍ എന്നീ കമ്പനികളുടെയും സാന്നിദ്ധ്യം, യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന സ്മാര്‍ട് സിറ്റി പോലുള്ള പദ്ധതികള്‍, മികച്ച താമസ സൗകര്യങ്ങള്‍ എന്നീ ഘടകങ്ങളാണ് കൊച്ചിയെ ഇക്കാര്യത്തില്‍ മികച്ചതാക്കുന്നത്.

സമാനമായ വസ്തുതകളുടെ അനായാസ ലഭ്യതയാണ് പട്ടികയിലുള്‍പ്പെടാന്‍ തിരുവനന്തപുരത്തിനും സഹായമായത്. മനുഷ്യവിഭവശേഷിയുടെ ലഭ്യതയും മികച്ച കമ്പനികളുടെ സാന്നിദ്ധ്യവും തിരുവനന്തപുരത്തിന് മുതല്‍ക്കൂട്ടാവുന്നു.

ബാംഗ്ലൂര്‍, ദില്ലി, മുംബൈ എന്നിവയ്ക്കു പുറമേ ഇന്ത്യയില്‍ നിന്നും മറ്റു പത്തു നഗരങ്ങള്‍കൂടി ഇക്കാര്യത്തില്‍ മുന്‍നിരയിലെത്തുമെന്ന് ഔട്സോഴ്സിംഗ് രംഗത്തെ വിദഗ്ധരായ എല്‍സ്ബ്രിഡ്ജ് ബുധനാഴ്ചയാണ് വെളിപ്പെടുത്തിയത്. ഇവിടെനടത്തിയ ഗവേഷണത്തിലാണ് എല്‍സ്ബ്രിഡ്ജ് ഈ നിഗമനത്തിലെത്തിയത്.

അടുത്ത ഭാവിയില്‍ത്തന്നെ വിദേശ കമ്പനികള്‍ തങ്ങളുടെ ജോലികള്‍ ഏല്‍പ്പിയ്ക്കുന്നതിനായി കൊച്ചി, തിരുവനന്തപുരം, അഹമ്മദാ ബാദ്, കൊല്‍ക്കത്ത, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ, പൂനെ, വിശാഖപ്പട്ടണം എന്നീ നഗരങ്ങളിലെ സ്ഥാപനങ്ങളെയും തിരഞ്ഞെടുക്കുമെന്നാണ് ഗവേഷണത്തില്‍ വ്യക്തമാകുന്നത്.

ഇതില്‍ ഡാലസ് കേന്ദ്രമായ കമ്പനി അഹമ്മദാബാദിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഗുജറാത്ത് സര്‍വ്വകലാശാലയുടെ സാന്നിദ്ധ്യം അടിസ്ഥാന വികസ സൗകര്യങ്ങള്‍ സജ്ജീകരിയ്ക്കുന്നതില്‍ പ്രാദേശിക സര്‍ക്കാര്‍ നല്‍കുന്ന പരിഗണന, ഈ രംഗത്തെ പുരോഗതി എന്നിവയാണ് അഹമ്മദാബാദിന് പ്രാധാന്യം നല്‍കുന്നത്. പിടഞ്ഞാറന്‍ കമ്പനികളായ ഹെവ്ലറ്റ്- പെക്കാഡ് , ഒറാക്കിള്‍ തുടങ്ങിയവ ഇതിനകംതന്നെ ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഇതുകൂടാതെ ജനസംഖ്യയും സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയെപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ത്തന്നെ ബാംഗ്ലൂര്‍, മുംബൈ എന്നീ രണ്ടു പ്രധാന നഗരങ്ങളാണ് എല്ലാവരുടെയും മനസ്സിലെത്തുക. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ഒരു വന്‍ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയുടെ സാധ്യത അപാരമാണ്- എല്‍സ്ബ്രിഡ്ജിന്റെ സിഇഒ ബെന്‍ ട്രൗബ്രിഡ്ജ് പറയുന്നു.

ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ വിദേശ കമ്പനികള്‍ തങ്ങളുടെ ജോലികള്‍ക്കായി ഇന്ത്യയിലെ മനുഷ്യശേഷിയെ കൂടുതലായി വിനിയോഗിക്കും. അമേരിക്കയില്‍ ലഭിയ്ക്കുന്നതിനേക്കാള്‍ 25 ശതമാനം കുറവില്‍ ഇന്ത്യയില്‍ സേവനങ്ങള്‍ ലഭ്യമാകുന്നുവെന്നതും ഈരംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഭാഷാപരമായ പ്രശ്നങ്ങളില്ലാത്തത്തും മറ്റ് നിമയപ്രശ്നങ്ങള്‍ ഇല്ലാത്തതും ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിയ്ക്കാന്‍ കാരണമാകുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X