കോണ്‍ഗ്രസുകാര്‍ വിവാഹം നടത്തണമെന്ന് ചെന്നിത്തല
കോഴിക്കോട്: നാട്ടില്‍ നടക്കുന്ന വിവാഹം, ഉത്സവം ഇത്യാദി ആഘോഷങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസുകാര്‍ മുന്‍കൈയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
പാര്‍ട്ടിക്കു വേണ്ടി കൊടികുത്തുന്ന അണികളെ തിരിച്ചറിയാത്തവര്‍ക്ക് ഒരു തലത്തിലും സ്ഥാനമാനങ്ങള്‍ നല്‍കില്ല. പാര്‍ട്ടി ആള്‍ക്കൂട്ടമല്ല. പണിയെടുക്കുന്നവര്‍ എല്ലാ കാലവും പണിയെടുക്കുകയും നേതാവായവര്‍ അങ്ങനെ തന്നെ തുടരുകയും ചെയ്യുന്ന രീതി വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ഓരോ പ്രദേശങ്ങളേയും ബാധിക്കുന്ന കാര്യങ്ങള്‍ അതത് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരോട് കൂടി ചര്‍ച്ച ചെയ്തേ നടപ്പാക്കൂ. എല്ലാ വാര്‍ഡ് കമ്മിറ്റികളുടെയും വിലാസവും ഫോണ്‍ നമ്പറും കെപിസിസി ഓഫീസില്‍ രേഖയായി സൂക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications