എന്‍സിപി-കോണ്‍ഗ്രസ് ലയനം അജണ്ടയിലില്ല: കരുണാകരന്‍
തിരുവനന്തപുരം: എന്‍സിപി-കോണ്‍ഗ്രസ് ലനയത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് എന്‍സിപി നേതാവ് കെ.കരുണാകരന്‍.
ഇപ്പോള്‍ ലയനത്തിനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലേയ്ക്ക് ഇനിയില്ല. കോണ്‍ഗ്രസിനെ തകര്‍ത്തത് പുതിയ നേതൃത്വമാണ്. വര്‍ഗീയ കക്ഷികള്‍ അധികാരത്തിലേറാതിരിയ്ക്കാന്‍ ഇതര കക്ഷികളുമായി സഹകരിയ്ക്കാമെന്നതാണ് എന്‍സിപിയുടെ നിലപാട്- അദ്ദേഹം പറഞ്ഞു.
തന്നെയും മുരളീധരനെയും തമ്മില്‍ ഭിന്നിപ്പിയ്ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിലപ്പോവില്ല. എന്റെ അഭിപ്രായമാണ് അവന്റേത്. തിരിച്ചു അങ്ങനെ തന്നെ. മോട്ടിലാല്‍ നെഹ്റുവും പണ്ഡിറ്റ്ജിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ടോ?-അദ്ദേഹം ചോദിച്ചു.
കോടതിയുടെ സ്വതന്ത്രമായ സ്ഥാനവും ജനങ്ങള്‍ക്കതിലുള്ള വിശ്വാസവും നിലനിര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയ്ക്കെതിരായ വിധി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിരാജിവെയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.












Click it and Unblock the Notifications