ഭാര്യയെ കഴുത്തറുത്തുകൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
കൊല്ലം: കരുനാഗപ്പള്ളിയ്ക്കടുത്ത് ആദിനാട്ട് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് നമ്പരുവികാല പുന്തലകിഴക്ക് അയ്യപ്പന്‍(44)നാണ് ഭാര്യ ഷീലയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ബഹളം കേട്ടുണര്‍ന്ന മൂത്തമകളെയും അയ്യപ്പന്‍ കൊല്ലാന്‍ ശ്രമിച്ചു. കുട്ടി ഓടി രക്ഷപ്പെട്ട് സംഭവം നാട്ടുകാരെ അറിയിയ്ക്കുകയായിരുന്നു.
ആദിനാട്ടെ കുമ്പഴത്തറയിലെ വാടകവീട്ടില്‍ ഇവര്‍ മൂന്നുപേരും മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാരെത്തുമ്പോഴേയ്ക്കും അയ്യപ്പന്‍ വീട്ടിനടുത്തുള്ള പറമ്പില്‍ തൂങ്ങിമരിച്ചിരുന്നു. വീടു വാങ്ങുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications