കോടതിയലക്ഷ്യം: പാലൊളിയുടെ മാപ്പപേക്ഷ കോടതി തള്ളി
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ മാപ്പപേക്ഷ കോടതി തള്ളി.
മന്ത്രി കോടതി അലക്ഷ്യമാണ് നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് കോടതി അറിയിച്ചു.
മന്ത്രിയുടെ മാപ്പപേക്ഷ ആത്മാര്‍ത്ഥതയോടെയല്ലെന്നും അദ്ദേഹം മാപ്പുപറയേണ്ടത് ജനങ്ങളോടാണെന്നും കോടതി പറഞ്ഞു.
പ്രാഥമിക വാദം കേട്ടതിന് ശേഷമുള്ള വിധിയാണ് തിങ്കളാഴ്ച കോടതി അറിയിച്ചത്. നിതീന്യായ വ്യവസ്ഥയ്ക്ക് ആഴത്തിലുള്ള മുറിവേറ്റെന്ന് കോടതി പറഞ്ഞു. പാലൊളിയുടെ പ്രസ്താവന കോടതിയുടെ അന്തസിന് കോട്ടം വരുത്തി. ജുഡീഷ്യറിയെ അടച്ചാക്ഷേപിച്ചു. ജനങ്ങളുടെ ഇടയില്‍ കോടതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വന്നു- കോടതി വിശദീകരിച്ചു.
ഏപ്രില്‍ 11ന് കേസില്‍ കോടതി തുടര്‍വാദം കേള്‍ക്കും. ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, എം.എന്‍ കൃഷ്ണന്‍ തുടങ്ങിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.
നോട്ടുകെട്ടുകളുടെ ഭാരം നോക്കിയാണ് കോടതികള്‍ വിധിപറയുന്നതെന്ന വിവാദ പ്രസ്താവനയാണ കോടതി അലക്ഷ്യമായത്. ജനുവരി 30ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യൂണിയന്‍ ഉദ്ഘാടനം നടത്തുന്നതിനിടെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്.












Click it and Unblock the Notifications