പാലൊളി മന്ത്രിസ്ഥാനം രാജിവെയ്ക്കണം:ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോടതിയലക്ഷ്യം നടത്തിയെന്ന ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ വിധി വരുന്നതിന് മുമ്പ് തന്നെ മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ പാലൊളി മുഹമ്മദ് കുട്ടി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
മന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികാവകാശം പാലൊളിയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ട് മന്ത്രിമാര്‍ക്കെതിരെ കോടതി വധി വന്നിരിയ്ക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി .
കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി വ്യക്തമാക്കിയ നിലയ്ക്ക് മന്ത്രിസ്ഥാനം ഉപേക്ഷിയ്ക്കാന്‍ പാലൊളി തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.












Click it and Unblock the Notifications