Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാറി ബേക്കറുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം: ഞായറാഴ്ച അന്തരിച്ച പ്രമുഖ വാസ്തുശില്‍പി ലാറി ബേക്കറുടെ മൃതദേഹം സംസ്കരിച്ചു.

പാളയത്തെ ക്രൈസ്റ് ദേവാലയത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. അദ്ദേഹം സ്വന്തമായി രൂപകല്‍പ്പനചെയ്ത കല്ലറയിലാണ് മൃതദേഹം അടക്കം ചെയ്തത്.

തിങ്കളാഴ്ച രാവിലെ വിജെടി ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകല്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വേണ്ടി ജില്ലാ കളക്ടര്‍ എന്‍. അയ്യപ്പന്‍ റീത്ത് സമര്‍പ്പിച്ചു.

പതിനൊന്ന് മണിയോടെ വിലാപയാത്രയായി പള്ളിയിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ആചാര ശുശ്രൂഷകള്‍ക്ക് ശേഷം സംസ്കരിച്ചു.

മന്ത്രിമാരായ സി. ദിവാകരന്‍, എം. വിജയകുമാര്‍, എ.കെ ബാലന്‍ എന്നിവരും വര്‍ക്കല രാധാകൃഷ്ണന്‍ എം.പി, വി. ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ ജയന്‍ ബാബു, പി. ഗോവിന്ദപ്പിള്ള, മുന്‍ മന്ത്രി എം.എം ഹസ്സന്‍, നടന്‍ മുരളി, തുടങ്ങിയവര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+