Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി അഹമ്മദ് സുഖം പ്രാപിക്കുന്നു

മന്ത്രി അഹമ്മദ് സുഖം പ്രാപിക്കുന്നു
തിങ്കള്‍ , ഏപ്രില്‍ 2, 2007

മനാമ: കാല്‍വഴുതി വീണ് പരിക്കേറ്റ് ആശുപത്രിയിലായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്കകം ഇന്ത്യയിലേയ്ക്കു മടങ്ങാനാവുമെന്നാണ് സൂചന.

ബഹ്റൈനിലെ ഒരു പ്രസംഗ വേദിയില്‍ നിന്നും ഇറങ്ങവേയാണ് അഹമ്മദ് വീണു പരിക്കേറ്റത്. വലതു കാല്‍പാദത്തിന് മുകളില്‍ ചെറിയ പൊട്ടലുണ്ട്. പ്ലാസ്റര്‍ ഇട്ടിരിക്കുകയാണിപ്പോള്‍. അദ്ദേഹത്തിന്റെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി.

ശനിയാഴ്ച രാത്രി ബഹ്റൈനിലെ ഇസാ പട്ടണത്തിലെ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കെഎംസിസി ബഹ്റൈന്‍ ചാപ്റ്ററിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് വേദിയില്‍ നിന്ന് താഴെയിറങ്ങവേയാണ് അഹമ്മദിനു പരിക്കേറ്റത്.

ബഹ്റൈനിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റതിനാല്‍ ദില്ലിയില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ അഹമ്മദിന് പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് സൂചന.

അഹമ്മദിനൊപ്പം മുന്‍ പൊതുമരാമത്ത് മന്ത്രി ഡോ.മുനീറും ഉണ്ടായിരുന്നു. കാലില്‍ പൊട്ടലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഡോ.മുനീര്‍ അഭിപ്രയപ്പെട്ടതനുസരിച്ചാണ് അഹമ്മദ് തുടര്‍ന്നുള്ള പരിശോധനയ്ക്ക് വിധേയമായത്.

ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, വിദേശസഹമന്ത്രി ഡോ. നാദല്‍ അല്‍ ബഹര്‍ന്ന,ല്ക്ക ബെയിലാറ്ററല്‍ റിലേഷന്‍സ് ഡയറക്ടര്‍ ഡോ. തഫാര്‍ അല്‍ ഒമറാന്‍ എന്നിവര്‍ അഹമ്മദിനെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+