ബാക്ടീരിയകള്‍ നെയ്ത വീഞ്ഞു വസ്ത്രം റെഡി!
തീര്‍ന്നില്ല കാര്യം.. ഈ വസ്ത്രത്തിന്റെ നെയത്തുക്കാര്‍ മനുഷ്യരല്ല. മറിച്ച് ഒരു കൂട്ടം ബാക്ടീരിയകളാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. വസ്ത്രത്തിന്റെ മേന്മയെ കുറിച്ച് നാലാളോടു വീമ്പിളക്കാന്‍ വേറെന്തു വേണം?
ഇതിനെല്ലാം നന്ദി പറയേണ്ടത് ആസ്ത്രേലിയന്‍ ഗവേഷകരോടാണ്. ചുവന്ന വീഞ്ഞ് കൊണ്ട് തയ്യാറാക്കിയ വസ്ത്രവുമായി ഫാഷന്‍ ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണിവര്‍.
തയ്യല്‍ മെഷീനുകള്‍ ഉള്‍പ്പെടെ വസ്ത്രനിര്‍മ്മാണത്തിനു വേണ്ടി വരുന്ന ഒരു തരം യന്ത്രവും ഇവിടെ ആവശ്യമില്ല. ഓക്സിജന്‍ വീഞ്ഞുകുപ്പിയില്‍ കടത്തിവിടുമ്പോള്‍ അതിനു മുകളില്‍ ഊറികൂടുന്ന പാട ഉപയോഗിച്ചാണ് വസ്ത്രമുണ്ടാകുന്നത്.
കാറ്റു നിറച്ച പാവയ്ക്ക് മുകളില്‍ ഈ പാട ഒഴിച്ചു ഭാഗികമായി ഉണക്കുന്നു. പിന്നീട് പാവയിലെ കാറ്റ് ഒഴിച്ചുവിടുന്നു. അതോടെ വീഞ്ഞു വസ്ത്രം തയ്യാറായി കഴിഞ്ഞു. പക്ഷേ ഒരു പ്രശ്നം ഉണ്ട്.
ഈ വസ്ത്രം നിലനില്‍ക്കണെമെങ്കില്‍ ഇതില്‍ ഈര്‍പ്പമുണ്ടാവണം. അറിയാതെ ഇതെങ്ങാനും ഉണങ്ങി പോയാല്‍ ഒരു ടിഷ്യൂ പേപ്പര്‍ കീറുന്നതിലും വേഗത്തില്‍ ഇതു കീറിപോവും. അതിനാല്‍ ഇതിനു പ്രതിവിധി കാണാനുളള തത്രപ്പാടിലാണ് ഇപ്പോള്‍ ഗവേഷക സംഘം.
വീഞ്ഞിനു പുറമേ, സ്പിരിറ്റ് , ബീയര്‍ തുടങ്ങിയവ ഉപയോഗിച്ചും വസ്ത്രമുണ്ടാക്കാന്‍ പറ്റുമെന്നു പശ്ചിമ ആസ്ത്രേലിയന്‍ സര്‍വ്വകലാശാലയിലെ ഗവേഷകനായ കാസ് പറഞ്ഞു. ഇവയിലെല്ലാം ആല്‍കഹോളിന്റെ സാന്നിധ്യം ഉണ്ടാവുന്ന കാലത്തോളം ഇതിലെ ബാക്ടീരിയകള്‍ പണി പറ്റിക്കുമെന്നും കാസ് ഉറപ്പു നല്‍കി.












Click it and Unblock the Notifications