Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ജീവിയ്ക്കാന്‍ ഏറ്റവും നല്ല നഗരം ദില്ലി

ഇന്ത്യയില്‍ ജീവിയ്ക്കാന്‍ ഏറ്റവും നല്ല നഗരം ദില്ലി
ചൊവ്വ , ഏപ്രില്‍ 3, 2007

ദില്ലി: മികച്ച ജീവിതസാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ നഗരമായി ദില്ലിയെ തിരഞ്ഞെടുത്തു. ലോകത്തെ നഗരങ്ങളെ മൊത്തത്തിലെടുത്താല്‍ അതില്‍ ദില്ലിയുടെസ്ഥാനം 148 ആണ്.

മെര്‍ക്കര്‍ ഹ്യൂമന്‍ റിസോഴ്സസ് കണ്‍സള്‍ട്ടിംഗ് 215 നഗരങ്ങളെ തിരഞ്ഞെടുത്ത് ആഗോള അടിസ്ഥാനത്തില്‍ നടത്തിയ ഒരു സര്‍വ്വേയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ്. കഴിഞ്ഞ സര്‍വ്വെയിലേയ്ക്കാള്‍ ദില്ലി രണ്ടുസ്ഥാനം മുന്നേറുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്.

സാമൂഹികം, സാമ്പത്തികം, പാരിസ്ഥിതികം, രാഷ്ട്രീയം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചശേഷമാണ് മെട്രോ നഗരങ്ങള്‍ക്ക് സര്‍വ്വേയില്‍ റാങ്കിംഗ് നല്‍കിയിരിക്കുന്നത്.

ചെന്നൈയും മുംബൈയുമാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് നഗരങ്ങള്‍, റാങ്കിംഗില്‍ ഇവയുടെ സ്ഥാനം യഥാക്രമം 117ഉം 209 ഉം ആണ്. വ്യക്തി സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, യാത്രാ സൗകര്യം തുടങ്ങി വിവിധ പൊതുഘടകങ്ങളേയും സര്‍വ്വേയുടെ ഭാഗമായി വിലയിരുത്തിയിട്ടുണ്ട്.

സര്‍വ്വേയില്‍ പറയുന്നതനുസരിച്ച് ആരോഗ്യത്തിലും ശുചിത്വത്തിലുമാണ് പ്രധാനമായും ഇന്ത്യന്‍ നഗരങ്ങള്‍ പിന്നോക്കം നല്‍ക്കുന്നത്. ഇതുകൂടാതെ ഉയര്‍ന്ന ജനസാന്ദ്രതയും മാലിന്യ സംസ്കരണത്തിലെ അപാകതയും അന്തരീക്ഷ മലിനീകരണവുമൊക്കെ ഇന്ത്യന്‍ നഗരങ്ങളുടെ ന്യൂനതകളാണ്.

സര്‍വ്വേയനുസരിച്ച് ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദും ആഫ്രിക്കയിലെ കോംഗോയുമാണ് ഏറ്റവും മോശം നിലവാരം പുലര്‍ത്തുന്ന നഗരങ്ങല്‍. സൂറിച്ച്, ജനീവ എന്നിവയും യൂറോപ്പ്, ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ മറ്റുചില നഗരങ്ങളും റാങ്കിംഗില്‍ മെച്ചപ്പെട്ട സ്ഥാനത്തുനില്‍ക്കുന്നവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+