Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലാമത് സാര്‍ക്ക് സമ്മേളനം ദില്ലിയില്‍ തുടങ്ങി

പതിനാലാമത് സാര്‍ക്ക് സമ്മേളനം ദില്ലിയില്‍ തുടങ്ങി
ചൊവ്വ , ഏപ്രില്‍ 3, 2007

ദില്ലി: പതിനാലാമത് സാര്‍ക്ക് സമ്മേളനം ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ സഹകരണം ഉണ്ടാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്‍മോഹന്‍സിംഗ് പറഞ്ഞു.

സാര്‍ക്ക് അംഗരാജ്യങ്ങളേലേയ്ക്കുള്ള വീസാ നിയമം ഇന്ത്യ ലഘൂകരിയ്ക്കും. സാര്‍ക്ക് രാജ്യങ്ങളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, രോഗികള്‍ എന്നിവര്‍ക്കായിരിക്കും ലഘൂകരിച്ച വിസാ നിയമം ബാധകമാവുക. സാര്‍ക്ക് രാജ്യങ്ങള്‍ക്കായി ഫുഡ് ബാങ്ക് രൂപീകരിയ്ക്കും. സാര്‍ക്ക് രാജ്യതലസ്ഥാനങ്ങളെ നേരിട്ടുള്ള വിമാനസര്‍വ്വീസ് വഴി ബന്ധപ്പെടുത്തും- അദ്ദേഹം പറഞ്ഞു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നികുതിയില്ലാതെ വാണിജ്യം ആവമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഭീകരവാദവും അംഗരാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാര ബന്ധവും സമ്മേളനത്തില്‍ പ്രാമുഖ്യം നേടുമെന്നാണ് സൂചന. അംഗ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വിപുലപ്പെടുത്താന്‍ ഇന്ത്യ വഴികള്‍ തേടും.

സാര്‍ക്കില്‍ അഫ്ഗാനിസ്ഥാന്‍ എട്ടാമത്തെ അംഗമായി ചേരുന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. സാര്‍ക്ക് രൂപീകരിച്ച് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ഒരംഗത്തെ ചേര്‍ക്കുന്നത്.

യു എസ് എ, ചൈന, ബ്രിട്ടണ്‍, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, എന്നിവര്‍ നിരീക്ഷകരായി സമ്മേളനത്തില്‍ എത്തും. അടുത്ത സമ്മേളനത്തില്‍ ഇറാന് നിരീക്ഷക പദവി നല്‍കാനും തീരുമാനമായിട്ടുണ്ട്. സാര്‍ക്കിന്റെ പുതിയ ചെയര്‍മാനായി ഡോ. മന്‍മോഹന്‍ സിംഗിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+