പാലൊളി പ്രശ്നം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്ന് വി.എസ്
തിരുവനന്തപുരം: മന്ത്രി പാലൊളി മുഹമ്മദ് കുട്ടി കോടതിയലക്ഷ്യം നടത്തിയെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ചൊവ്വാഴ്ച വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
പാലൊളിയുടെ കാര്യത്തില്‍ സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദില്ലിയില്‍നിന്നും തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു.
കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് പാലൊളി രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും പ്രതികരിയ്ക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിസഭായോഗത്തിന് ശേഷം വിളിയ്ക്കുന്ന വാര്‍ത്താസമ്മേളനത്തല്‍ കാര്യങ്ങള്‍ വ്യക്തമായി അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications