Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോറി സമരം തുടരുന്നു: ചരക്കുനീക്കം സ്തംഭിച്ചു

തിരുവനന്തപുരം: ലോറി സമരം രണ്ടുദിവസം പിന്നിട്ടപ്പോള്‍ ചരക്കുനീക്കം സ്തംഭിയ്ക്കുകയും ചില ഇന്ധനങ്ങള്‍ക്ക് നേരിയ വിലക്കയറ്റം ഉണ്ടാവുകയും ചെയ്തു.

സമരം നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ അധികൃതര്‍ നൂറോളം ലോറികള്‍ പിടിച്ചെടുത്തിട്ടുണ്ട്. നിത്യോപയോഗസാധന വിപണിയില്‍ ക്ഷാമം നേരിട്ടു തുടങ്ങിയിട്ടില്ല.

ലോറി സമരം നേരിടുന്നതിന് അവശ്യ സേവന നിയമം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രിമാരായ സി. ദിവാകരനും മാത്യു ടി തോമസും അറിയിച്ചിട്ടുണ്ട്.

സമരം നേരിടുന്നതിനെക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് മന്ത്രിമാര്‍ ഇക്കാര്യം അറിയിച്ചത്. പാല്‍, പച്ചക്കറി, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുമായി എത്തുന്ന അയല്‍ സംസ്ഥാനങ്ങളിലെ ലോറികള്‍ക്ക് ചെക്ക്പോസ്റുമുതല്‍ പൊലീസ് സംരക്ഷണം നല്‍കും. ഇവ കോണ്‍വോയ് ആയി കൊണ്ടുവരാനാണ് ഉദ്ദേശിയ്ക്കുന്നത്.

എല്‍പിജി വിതരണത്തിലും തടസ്സമുണ്ടാകാതെ നോക്കും. ഇക്കാര്യത്തില്‍സഹകരിയ്ക്കാമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പാലുമായെത്തുന്ന എല്ലാ വണ്ടികള്‍ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്- മന്ത്രിമാര്‍ അറിയിച്ചു.

കൃഷി വകുപ്പിന് കീഴിലുള്ള ഹോര്‍ട്ടി കോര്‍പ്പ് വാഹനങ്ങല്‍ വാടകയ്ക്കെടുത്ത് ആവശ്യത്തിന് പച്ചക്കറി കൊണ്ടുവരും. ആവശ്യം വരുകയാണെങ്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങല്‍ ഇതിനായി ഉപയോഗിയ്ക്കും. സമരം നീണ്ടുപോയാല്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും സാധനങ്ങള്‍ കൊണ്ടുവരാന്‍ അനുവദിയ്ക്കും. സമരത്തിന്റെ മറവില്‍ വിലക്കയറ്റം സൃഷ്ടിയ്ക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടും- മന്ത്രിമാര്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച ദില്ലിയില്‍ നിന്നും തിരിച്ചെത്തിയാല്‍ അദ്ദേഹവുമായാലോചിച്ച് എല്‍ഡിഎഫിന്റെ അനുമതിയോടെ സമരത്തിനെതിരായ കര്‍ശന നടപിടകളിലേയ്ക് നീങ്ങും. നികുതി പിന്‍വലിയ്ക്കണമെന്ന ലോറി ഉടമകളുടെ ആവശ്യം അംഗീകരിയ്ക്കില്ല. കഴിഞ്ഞ 10 വര്‍ഷമായി പലതവ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+