മുല്ലപ്പെരിയാര്‍ : തമിഴ്നാട് പൊലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം
മുല്ലപ്പെരിയാറില്‍ തമിഴ്നാട് പൊലീസ് തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിസരങ്ങളില്‍ തമിഴ്നാട് പൊലീസിന്റെ സാന്നിദ്ധ്യം പ്രതിഷേധാര്‍ഹമാണെന്ന് കേരളം.
മുല്ലപ്പെരിയാര്‍ ഡാം പരിശോധനയ്ക്ക് കേന്ദ്രസംഘത്തെ നിയോഗിക്കാനിരിക്കെ അയല്‍ സംസ്ഥാനം ഇത്തരത്തില്‍ പെരുമാറുന്നത് ഖേദകരമാണെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. തമിഴ്നാട് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഡാം സന്ദര്‍ശിച്ചത്.
ഡാമിന്റെ സ്ഥിതിയെപ്പറ്റി പഠിക്കാന്‍ ആരു വരുന്നതിലും കേരളത്തിന് എതിര്‍പ്പില്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ യൂണിഫോമിലുളള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം സംശയം ജനിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണ്.
തമിഴ്നാട് സര്‍ക്കാരിന്റെ ഈ നീക്കം പ്രകോപനപരമാണ്. കേരളത്തിന്റെ അതിര്‍ത്തിയ്ക്കുളളില്‍ പ്രവേശിക്കാന്‍ തമിഴ്നാട് പൊലീസിന് ഒരധികാരവുമില്ല.
കേരള പൊലീസ് ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ത്തപ്പോള്‍ തമിഴ്നാട് പൊലീസ് മടങ്ങിയതായും പ്രേമചന്ദ്രന്‍ അറിയിച്ചു.












Click it and Unblock the Notifications