കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് പാലൊളി മുഹമ്മദ് കുട്ടി
ദില്ലി: കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തിയ നിലയ്ക്ക് മന്ത്രിസ്ഥാനം രാജിവെയ്കകാന് താന്‍ തയ്യാറാണെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലൊളി മുഹമ്മദ് കുട്ടി പൊളിറ്റ് ബ്യൂറോയെ അറിയിച്ചു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പൊളിറ്റ് ബ്യൂറോ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 11ന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തണമെന്നാണ് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. പതിനൊന്നിനാണ് കോടതി കേസ് വീണ്ടും പരിഗണിയ്ക്കുന്നത്.
പാലൊളി കോടതിയലക്ഷ്യം നടത്തിയെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇദ്ദേഹം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments
Story first published: Tuesday, April 3, 2007, 23:53 [IST]