സുനാമി: സോളമന്‍ ദ്വീപില്‍ 20 മരണം സ്ഥിരീകരിച്ചു
ദുരന്ത ബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ വീണ്ടും മൃതദേഹങ്ങള്‍ കണ്ടേയ്ക്കാമെന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചു. ഒട്ടേറെപ്പേരെ ഇവിടെനിന്നും കാണാതായിട്ടുണ്ട്.
ശക്തമായ ഭൂചലനത്തെയും സുനാമിയെയും തുടര്‍ന്ന് ഒരു ഗ്രാമം പൂര്‍ണ്ണമായും നശിച്ചിട്ടിട്ടുണ്ട്. ആസ്ട്രേലിയയിലെ സ്കൈ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ജിസോ നഗരത്തിലാണ് ഭൂചലനം കനത്ത നാശനഷ്ടം വിതച്ചത്.
ഇവിടെനിന്നും നൂറോളം പേരെ കാണാതായിട്ടുണ്ട്. മരണ നിരക്കും കൂടുതല്‍ ഈ നഗരത്തിലാണ്. ഇവിടത്തെ നിരവധി ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications