ഹോണ്ട കാറുകള്‍ക്ക് വില കൂടുന്നു
ദില്ലി: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നല്‍കിവന്ന നികുതി ഇളവിന്റെ കാലാവധി അവസാനിച്ചതോടെ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഹോണ്ട കമ്പനി തീരുമാനിച്ചു. വിവിധ ബ്രാന്‍ഡ് കാറുകളുടെ വിലയില്‍ 5000 രൂപവരെയാണ് വ്യത്യാസം വരുന്നത്.
ഹോണ്ട സിറ്റിക്ക് 2000 രൂപയും ഹോണ്ടാ സിവികിന് 3000 രൂപയും വില വര്‍ദ്ധിക്കും. എന്നാല്‍, ഹോണ്ടയുടെ പ്രീമിയം ലക്ഷ്വറി കാറുകള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ വില വര്‍ദ്ധന. ഈ മോഡലിന് 5000 രൂപ വര്‍ദ്ധിക്കുമെന്ന് കമ്പനിയധികൃതര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കമ്പനി തുടങ്ങിയതുമായി ബന്ധപ്പെട്ട് 4% കേന്ദ്ര നികുതി ഇളവ് നല്‍കിയിരുന്നു. ഇളവിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് വില കൂട്ടുന്നത്.












Click it and Unblock the Notifications