ആന്ധ്രയില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ബന്ദ്
ഹൈദരാബാദ്: സര്‍ക്കാര്‍ നേതൃത്വത്തിലും ബന്ദ് ആചരിക്കുന്നു. ആന്ധ്രാപ്രദേശിലാണ് സര്‍വ്വകക്ഷി ആഭിമുഖ്യത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പിന്നാക്കസംവരണം റദ്ദാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ബന്ദാഹ്വാനം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
മുമ്പ് തമിഴ്നാട്ടിലും ഇത്തരത്തില്‍ സര്‍വ്വകക്ഷി ബന്ദ് നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ബന്ദിന് ആഹ്വാനം ചെയ്യുന്നത്.
സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തില്ലെന്ന് മന്ത്രി ശ്രീനിവാസ് അറിയിച്ചു. ബന്ദിനെ തുടര്‍ന്ന് എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.












Click it and Unblock the Notifications