കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു, നാട്ടുകാര്‍ അടിച്ചു കൊന്നു

  • By Staff
Google Oneindia Malayalam News

നോയിഡ: നിതാരി ഗ്രാമത്തില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ അടിച്ചു കൊന്നു. ഐസ്ക്രീം വില്‍പ്പനക്കാരനായ അര്‍ജ്ജുന്‍(40) ആണ് കൊല്ലപ്പെട്ടത്. അവശനിലയിലായ കുട്ടിയെ ആശുപതിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് അഞ്ചുവയസ്സുകാരിയെ അര്‍ജ്ജുന്‍ ബലാത്സംഗം ചെയ്തത്. 20 വര്‍ഷത്തോളമായി പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് അര്‍ജുനും കുടുംബവും.ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

രോഷാകുലരായ നാട്ടുകാര്‍ അര്‍ജ്ജുനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് പൊലീസിനു കൈമാറിയത്. ഇതിനു പുറമേ, റോഡിലെ ഡിവൈഡറുകള്‍ തകര്‍ക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പൊലീസ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 38 കുട്ടികളെ നഷ്ടമായ നടുക്കത്തിലാണ് നിതാരി ഗ്രാമവാസികള്‍. പിന്നീട് നടത്തിയ തെരച്ചിലില്‍ 19 പേരുടെ അസ്ഥികൂടങ്ങള്‍ മൊനിന്ദര്‍പാല്‍ സിംഗ് എന്നയാളിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.

മൊനീന്ദറും സുരീന്ദര്‍ കൊഹ്ലി എന്ന വീട്ടുജോലിക്കാരനും ചേര്‍ന്ന് ഇവരെ ലൈംഗികമായി ഉപയോഗിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം.

മൊനീന്ദറിന്റെ ബംഗ്ലാവിനടുത്താണ് അര്‍ജുന്‍ ഐസ്ക്രീം വണ്ടി വെയ്ക്കാറുളളത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതും ഈ ബംഗ്ലാവിന് സമീപത്തുവെച്ചാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X