Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക-കേരള സ്വകാര്യ ലക്ഷ്വറി ബസ് നിരക്ക് കൂടി

ബാംഗ്ലൂര്‍: കര്‍ണാടകയിലും കേരളത്തിലും സ്വകാര്യ ലക്ഷ്വറി, ടൂറിസ്റ് ബസുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചത് യാത്രാനിരക്കിലും പ്രകടമായി തുടങ്ങി.

കര്‍ണാടകത്തില്‍നിന്നു അന്യസംസ്ഥാനങ്ങളിലേക്കുളള സ്വകാര്യ ബസുകളിലെ യാത്രാനിരക്കില്‍ സീറ്റൊന്നിന് 20 രൂപയാണ് കൂടിയത്. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്.

ബാംഗ്ലൂര്‍-തിരുവനന്തപുരം വോള്‍വോ ബസില്‍ നിരക്ക് 680 രൂപയായിരുന്നത് 700 രൂപയായപ്പോള്‍ നോണ്‍ എസി ബസുകളില്‍ 530 രൂപയായിരുന്നത് 550 രൂപയായി.

കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി മേഖലകളിലേക്കുളള സ്ലീപ്പര്‍ ബസുകളിലും നിരക്ക് കൂടിയിട്ടുണ്ട്. കോഴിക്കോട്ടേക്കുളള ഡബിള്‍ സ്ലീപ്പര്‍ ബര്‍ത്തിന് 680 രൂപയായിരുന്നത് 720 രൂപയായി. 300 രൂപയുളല സിംഗിള്‍ സീറ്റ് നിരക്ക് 320 ആയും 310 രൂപയുളളത് 330 രൂപയുമായി.

കൊച്ചിയിലേക്കുളള വോള്‍വോ ടിക്കറ്റ് നിരക്ക് 650 എന്നത് 670 രൂപയായും നോണ്‍ എസി നിരക്ക് 460 രൂപയായിരുന്നത് 480 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

ഇതേസമയം കോഴിക്കോട്ടേക്കുളള സിംഗിള്‍ സ്ലീപ്പര്‍ ബര്‍ത്ത് 380 രൂപയെന്നതിനു മാറ്റമില്ല. കണ്ണൂര്‍, തലശ്ശേരി റൂട്ടില്‍ ഡബിള്‍ സ്ലീപ്പര്‍ നിരക്ക് 680 രൂപയായിരുന്നത് 720 രൂപയായിട്ടുണ്ട്.

290 രൂപയുടെ നോണ്‍ എസി ബസ് സീറ്റ് നിരക്ക് 310 ആയപ്പോള്‍ സിംഗിള്‍ സ്ലീപ്പര്‍ ബര്‍ത്ത് നിരക്ക് 350 രൂപയില്‍ നിന്ന് 370 രൂപയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+