ചരക്ക് നീക്കത്തില്‍ കൊച്ചി തുറമുഖത്തിന് റെക്കോര്‍ഡ്
കൊച്ചി: തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തില്‍ കൊച്ചിയ്ക്ക് സര്‍വകാല റെക്കോര്‍ഡ്. പോയ സാമ്പത്തിക വര്‍ഷത്തില്‍ ചരക്ക് നീക്കത്തിലൂടെ 10.5% വളര്‍ച്ചാ നിരക്കാണ് കൈവരിച്ചതെന്ന് തുറമുഖ ട്രസ്റ് ചെയര്‍മാന്‍ എം. രാമചന്ദ്രന്‍ അറിയിച്ചു.
2006-2007 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കൊച്ചി തുറമുഖം വഴിയുള്ള ചരക്ക് നീക്കം 15.31 മില്ല്യണ്‍ മെട്രിക് ടണ്ണാണ്. 2005-2006 ല്‍ ഇത് 13.88 മില്ല്യണ്‍ മെട്രിക് ടണ്ണായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ പത്തര ശതമാനം അധിക വളര്‍ച്ചയാണ് ചരക്ക് നീക്കത്തോടെ തുറമുഖത്തുണ്ടായത്.
തുറമുഖം വഴി കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ എണ്ണത്തിലും 12 ശതമാനത്തോളം വളര്‍ച്ചാ നിരക്കുണ്ട്. തുറമുഖത്ത് ഇറക്കുന്ന പ്രധാന ഉത്പന്നങ്ങളായ പെട്രോളിയം, ധാന്യങ്ങള്‍, ഇരുമ്പുരുക്ക് വസ്തുക്കള്‍ തുടങ്ങിയവയുടെ അളവിലും ഇത് കാണിക്കുന്നു.
ചരക്ക് ഗതാഗതം കൂട്ടാന്‍ തുറമുഖ ട്രസ്റ് പ്രഖ്യാപിച്ച ഇളവുകള്‍ ഗുണം ചെയ്തുവെന്ന് രാമചന്ദ്രന്‍ പറഞ്ഞു. തുറമുഖത്ത് എത്തുന്ന വിനോദ യാത്രകപ്പലുകളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. 38 കപ്പലുകളാണ് കഴിഞ്ഞ വര്‍ഷം തറമുഖം വഴി കടന്നു പോയത്.












Click it and Unblock the Notifications