പാലോളി: നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും, വി.എസ്
തിരുവനന്തപുരം: പാലോളി മുഹമ്മദ്കുട്ടിക്കെതിരായ കോടതിയുടെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിയമവിദഗ്ധരും സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ട് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നത് സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
തന്റെ രാജിക്കാര്യം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് പാലോളി ഇതിനിടെ വ്യക്തമാക്കിയിരുന്നു. കോടതി പരാമര്‍ശത്തെക്കുറിച്ചുളള തന്റെ അഭിപ്രായം പാര്‍ട്ടി കമ്മിറ്റിയില്‍ പറയും.
പാര്‍ട്ടി തീരുമാനത്തിനനുസൃതമായിട്ടായിരിക്കും ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പാലോളി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിക്കാര്യം.












Click it and Unblock the Notifications