Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനെല്ലി: പി.ജെ കുര്യനെ കുറ്റവിമുക്തനാക്കി

കൊച്ചി: സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ എംപിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

കേസില്‍ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ കുര്യന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി കുര്യനെതിരെ തെളിവുകളില്ലെന്ന് കാട്ടിയാണ് ഒഴിവാക്കിയത്.

കുറ്റവിമുക്തനാക്കാന്‍ ആവശ്യപ്പെട്ട ഹര്‍ജി തളളിയ തൊടുപുഴ സെഷന്‍സ് കോടതിയുടെ ഉത്തരവു റദ്ദാക്കണമെന്നാണ് കുര്യന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ നിന്ന് കുര്യനെ ഒഴിവാക്കാനാവില്ലെന്ന് നേരത്തെ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഇതിനെതിെരെയാണ് കുര്യന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തിനു രണ്ടു വര്‍ഷത്തിനു ശേഷം, പിജെ കുര്യനെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു പീരുമേട് മജിസ്ട്രേട്ട് കോടതിയില്‍ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം പ്രാഥമിക വാദം കേട്ടശേഷം തൊടുപുഴ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു. കേസ് നടപടിക്കെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയെങ്കിലും ഫലമുണ്ടായില്ല.

സുപ്രീംകോടതി നിര്‍ദേശപ്രകാരം വീണ്ടും മജിസ്ട്രേട്ട് കോടതിയെ സമീപിച്ചെങ്കിലും 2006 ഒക്ടോബര്‍ 25നു തൊടുപുഴ കോടതി അപേക്ഷ തളളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+