കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി സമരം: ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോറി സമരം നേരിടുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തു തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പാണ് പൊലീസ് സഹായത്തോടെ ടാങ്കര്‍ലോറികള്‍ കസ്റഡിയിലെടുത്തത്.

ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ 25ഓളം ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്തു. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുമാണ് ഒളിപ്പിച്ചു വച്ച ടാങ്കര്‍ലോറികള്‍ കണ്ടെത്തി പിടിച്ചെടുത്തത്.

കെ.എസ്.ആര്‍.ടിസിയുടെ സഹായത്തോടെ ഈ ലോറികള്‍ എണ്ണക്കമ്പനികള്‍ക്ക് ഇന്ധന നീക്കത്തിനായി നല്‍കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ലോറികള്‍ പിടിച്ചെടുത്ത് നല്‍കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.

പെട്രോള്‍ പമ്പുകളിലും കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ എണ്ണ എത്തിച്ചില്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ കൂടി ഓടാതാകും. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ടാങ്കര്‍ലോറികള്‍ പിടിച്ചെടുക്കുന്നത് അദ്ദേഹം വിശദീകരിച്ചു. അവശ്യ സാധനങ്ങള്‍ക്ക് കൂടി ക്ഷാമം നേരിടുകയാണെങ്കില്‍ ചരക്ക് ലോറികള്‍ കൂടി പിടിച്ചെടുത്ത് സര്‍വീസ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X