കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി സമരം നാലാം ദിവസത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോറി-ട്രക്ക് പണിമുടക്ക് നാലാം ദിവസത്തിലേയ്ക്ക് കടന്നു. ഇതോടെ പച്ചക്കറികളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില ക്രമാതീതമായി ഉയര്‍ന്നു. സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ആവശ്യമെങ്കില്‍ അവശ്യ സര്‍വീസ് നിയമമായ കെസ്മ(കേരള എസന്‍ഷ്യല്‍ സര്‍വീസ് ആന്‍ഡ് മെയ്ന്റനന്‍സ് ആക്ട്) പ്രയോഗിക്കുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ലോറി സമരം മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കും.

ഭക്ഷ്യസാധന ലഭ്യത മുടക്കാനും സ്ഫോടക വസ്തുക്കള്‍ വഴിയിലിട്ടു ഡ്രൈവര്‍മാര്‍ മുങ്ങുന്ന കരുതിക്കൂട്ടിയുളള നീക്കം നിയന്ത്രിക്കാനും നടപടി സ്വീകരിക്കുമെന്നും വി.എസ് പറഞ്ഞു. സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കാനുളള തീരുമാനം സമരത്തിലൂടെ പിന്‍വലിപ്പിക്കാമെന്ന് ലോറി ഉടമകള്‍ കരുതേണ്ട്.

വിലക്കയറ്റം നേരിടാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും സഹകരണവകുപ്പും സ്വീകരിച്ച നടപടികളെ തകിടംമറിക്കാനുളള നീക്കമാണിത്. വിഷു തുടങ്ങിയ ആഘോഷങ്ങളെ ഉലയ്ക്കാന്‍ വേണ്ടിയാണോ സമരമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇ.എം.എസ് സര്‍ക്കാരിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നത് കണ്ടുകൊണ്ടാണോ ഈ നടപടിയെന്ന് കരുതാതിരിക്കാന്‍ വയ്യെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X