മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ മാസ്റര്‍ പ്ലാന്‍: ശര്‍മ്മ
തിരുവനന്തപുരം: പത്തുവര്‍ഷത്തിനകം മത്സ്യോത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന മാസ്റര്‍ പ്ലാന്‍ മന്ത്രിസഭായോഗം അംഗീകരിച്ചതായി ഫിഷറീസ് മന്ത്രി എസ് ശര്‍മ്മ അറിയിച്ചു.
ട്രേഡ് യൂണിയന്‍ നേതാക്കള്‍, മത്സ്യമേഖലയില്‍ വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പ്ലാന്‍ നടപ്പാക്കുന്നത്. പ്ലാന്‍ നടപ്പിലാക്കാന്‍ അഞ്ച് കര്‍മ്മസേനകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യോത്പാദനം പത്തുമടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് പ്ലാന്‍ ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക, ഇവരുടെ താമസസൗകര്യം, മക്കളുടെ വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മത്സ്യമേഖലയിലെ നിന്നുളള വരുമാനം വര്‍ദ്ധിപ്പിക്കാനും പദ്ധതിയില്‍ തീരുമാനിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യ ബന്ധനം 5.5 ലക്ഷം ടണ്ണില്‍ നിന്നും 7.5 ലക്ഷം ടണ്ണായി ഉയര്‍ത്താനും ഉള്‍നാടന്‍ മത്സ്യ ബന്ധനം 75000 ടണ്ണില്‍ നിന്നു രണ്ടു ലക്ഷം ടണ്ണായി ഉയര്‍ത്താനുമുളള പദ്ധതികള്‍ മാസ്റര്‍ പ്ലാനില്‍ ഉളളതായി ശര്‍മ്മഅറിയിച്ചു.
നെടുമ്പാശേരിയ്ക്കടുത്ത് അക്വാടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആഗോള ടെന്‍ഡര്‍ ഉടന്‍ വിളിക്കും. എട്ട് കോടി രൂപയാണ് പാര്‍ക്ക് നിര്‍മാണ ചെലവ്. നാലു കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications