റെക്കോര്‍ഡിലേക്ക് കൂകിപാഞ്ഞ് ടിജിവി തീവണ്ടി
മണിക്കൂറില്‍ 574.8 കിലോമീറ്റര്‍ വേഗതയില്‍ ഓടിയാണ് ടിജിവി റെക്കോര്‍ഡ് സ്ഥാപിച്ചത്. സാധാരണ സാങ്കേതിക വിദ്യ കൊണ്ട് ഓടുന്ന തീവണ്ടികളുടെ വേഗത്തിലാണ് ടിജിവി റെക്കോര്‍ഡിട്ടത്.
പാരീസിനും സ്ട്രാസ്ബര്‍ഗിനും ഇടയിലായിരുന്നു തീവണ്ടിയുടെ ഓട്ടം. 1990ല്‍ സ്ഥാപിക്കപ്പെട്ട ടിജിവിയുടെ തന്നെ 515 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡാണ് വീണ്ടും മറികടന്നത്.
ഇരട്ട എന്‍ജിന്‍ ഘടിപ്പിച്ച നിരവധി പരിഷ്കാരങ്ങള്‍ വരുത്തിയയാണ് ടിജിവി കുതിപ്പ് നടത്തിയത്. ഫ്രഞ്ച് കമ്പനിയായ അന്റസ്റോണും ഫ്രഞ്ച് റെയില്‍വേയും സംയുക്തമായി 30 മില്യന്‍ യൂറോ മുതല്‍ മുടക്കിയാണ് ടിജിവി നിര്‍മ്മിച്ചത്.
25,000 കുതിരശക്തിയുളള എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 234 ടണ്‍ ഭാരമാണ് ഈ ഫ്രഞ്ച് തീവണ്ടിക്കുളളത്. പാരീസിനും കൊളോണിനും ഇടയില്‍ സര്‍വീസ് നടത്താനാണ് ടിജിവിയുടെ പ്രഥമ ലക്ഷ്യം.












Click it and Unblock the Notifications