ഷാറൂഖിന്റെ മെഴുകു പ്രതിമ അനാവരണം ചെയ്തു
മാഡം തുസാദ് മ്യൂസിയത്തില്‍ സ്ഥാനം നേടുന്ന മൂന്നാമത്തെ ബോളിവുഡ് താരമാണ് ഷാറൂഖ്. അമിതാഭ് ബച്ചനും ഐശ്വര്യ റായിയുമാണ് ഇവിടെ സ്ഥാനം നേടിയ മറ്റ് താരങ്ങള്‍.
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സഫലമായിരിക്കുന്നതെന്ന് പ്രതിമയെക്കുറിച്ച് ഷാറൂഖ് ഖാന്‍ പറഞ്ഞു. ഹോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ടോം ക്രൂസിനും ആന്‍ജലീന ജോളിക്കുമടുത്താണ് ഷാറൂഖിന്റെ പ്രതിമ സ്ഥാനം പിടിച്ചിരിക്കുന്നത്. കിങ് ഖാനെന്നും അറിയപ്പെടുന്ന ഷാറുഖിന് ലോകമൊട്ടുക്ക് ആരാധകരുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തു നിന്നും ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പ്രതിമകളാണ് മാഡം തുസാദിലുളളത്.












Click it and Unblock the Notifications