Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നാള്‍ ഞാനും പ്രധാനമന്ത്രിയാവും: മായാവതി

ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവുമായ മായാവതിയുടെ അധികാര മോഹങ്ങള്‍ക്ക് ഈയിടെയായി ചിറക് വിരിച്ചു പറക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്നു മാത്രമല്ല ഒരു നാള്‍ താന്‍ പ്രധാനമന്ത്രിയാവുമെന്ന് കാര്യത്തിലും മായാവതിയ്ക്ക് സംശയമൊട്ടുമില്ല.

പക്ഷേ തെരഞ്ഞെടുപ്പിനു മുമ്പേ ടിവി ചാനലുകളും മറ്റും മത്സരിച്ചു നടത്തുന്ന അഭിപ്രായ വോട്ടെടുപ്പുകളും സര്‍വ്വെകളുമാണ് ഇപ്പോള്‍ ഇവരുടെ ഉറക്കം കെടുത്തുന്നത്. ഇത്തരം പരിപാടികള്‍ ജനങ്ങളെ വഴിതെറ്റിക്കുമെന്നാണ് മായാവതിയുടെ വീക്ഷണം.

വോട്ടെണ്ണല്‍ നടക്കുന്ന ദിവസമേ അഭിപ്രായവോട്ടെടുപ്പിന്റെ ശരിയായ ഫലം പുറത്തറിയൂ എന്നാണ് നേതാവിന്റെ കണ്ടെത്തല്‍. ശനിയാഴ്ച ആരംഭിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് സര്‍വ്വേ ഫലങ്ങളാണ് മായാവതിയെ ചൊടിപ്പിച്ചത്.

എങ്കിലും സര്‍വ്വേയില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്വന്തം പാര്‍ട്ടിയാണല്ലോയെന്ന് ആശ്വാസത്തിലാണ് നേതാവ്. പ്രചരണത്തിനു താന്‍ തന്നെ മുന്നിട്ടിറങ്ങിയതിനാല്‍ പാര്‍ട്ടിയ്ക്ക് വന്‍ ഭൂരിപക്ഷം കിട്ടുമെന്ന് ഇവര്‍ നിരന്തരം പ്രഖ്യാപിക്കുന്നതും ഈ ശുഭാപ്തി വിശ്വാസത്തെ മുറുക്കെ പിടിച്ചുകൊണ്ടാണ്.

ഒരു ദിനം പ്രധാനമന്ത്രിയാവുമെന്നും ആ ശുഭദിനത്തിനായി ജനങ്ങള്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും മായാവതി ഊന്നി പറയുന്നു. കൂടിയാല്‍ 10 വര്‍ഷം, അത്രയേയുളളൂ.

ഇതിനായി ഉത്തര്‍പ്രദേശിനു പുറമേ രാജ്യത്തിനകത്താകമാനം പിന്തുണക്കാരെ തേടിപിടിക്കാനായി നെട്ടോട്ടമോടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+