രാഹുല്‍ മഹാജനെതിരെ പോലീസ് ഹൈക്കോടതിയില്‍
ദില്ലി: മയക്കുമരുന്ന് കടത്തലിന് ധനസഹായം ചെയ്തു എന്ന ആരോപണത്തില്‍ രാഹുല്‍ മഹാജന്‍ ഉള്‍പ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിയെ ചോദ്യം ചെയ്തു ദില്ലി പോലീസ് ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചു.
രാഹുലിന്റെയും കൂട്ടുക്കാരുടെയും പേരില്‍ മയക്ക് മരുന്ന് കടത്തലിന് സഹായം നല്‍കിയതിന് മയക്കുമരുന്ന് നിരോധന നിയമത്തിലെ 27 എ അനുച്ഛേദ പ്രകാരവും പോലീസ് കേസ് രജിസ്റര്‍ ചെയ്തിരുന്നു. എന്നാല്‍, മയക്ക് മരുന്ന് സ്വന്തം ഉപയോഗത്തിന് വാങ്ങിയ ആരോപണം മാത്രമാണ് കോടതി വിചാരണയ്ക്ക് എടുത്തത്.
ഇതിന് ഏറ്റവും കൂടിയ ശിക്ഷ ആറ് മാസം തടവാണ്. എന്നാല്‍ 27 എ അനുച്ഛേദപ്രകാരമുള്ള കുറ്റത്തിന് 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ശിക്ഷ നല്‍കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി അവഗണിച്ചുവെന്നും പോലീസ് പരാതിയില്‍ പറയുന്നു.
ദില്ലി ഹൈക്കോടതിയില്‍ പോലീസ് നല്‍കിയ പരാതിയില്‍ രാഹുലിനും കൂട്ടര്‍ക്കുമെതിരെ മയക്ക് മരുന്ന് കടത്താന്‍ ധനസഹായം നല്‍കിയ കുറ്റത്തിനു കൂടി കേസെടുക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications