കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേനലവധി: വിമാനടിക്കറ്റ് നിരക്കുകളില്‍ വന്‍ഇളവ്

  • By Staff
Google Oneindia Malayalam News

കൊണ്ടോട്ടി: വേനലവധി കണക്കിലെടുത്ത ് മിക്ക സ്വകാര്യവിമാനക്കമ്പനികളും യാത്രാനിരക്കു വെട്ടിക്കുറച്ചപ്പോള്‍ എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഗള്‍ഫ് വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു.

3000 രൂപയിലധികം വര്‍ധനയാണ് ഏപ്രില്‍ ഒന്നു മുതലുണ്ടായിരിക്കുന്നത്. സീസണ്‍ മുതലെടുക്കാനാണ് വിമാനക്കമ്പനികള്‍ വീണ്ടും നിരക്കു വര്‍ധിപ്പിച്ചത്. ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തിയതോടൊപ്പം എയര്‍ ഇന്ത്യാ എക്സ്പ്രസ് ട്രാവല്‍ ഏജന്റുമാര്‍ക്കുളള ഇന്‍സന്റീവ് കുറച്ചതും യാത്രക്കാര്‍ക്കു തിരിച്ചടിയായി.

എയര്‍ഇന്ത്യാ വിമാനത്തില്‍ കുവൈത്തിലേക്ക് 13,000 രൂപയിലധികമുണ്ടായിരുന്നത് 16,000 രൂപയിലധികമായി ഉയര്‍ന്നു. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സെക്ടറുകളിലേക്ക് ആയിരത്തിലധികം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യന്‍ വിമാനത്തിന്റെ ദോഹ, ബഹ്റൈന്‍, മസ്ക്കറ്റ്, ഷാര്‍ജ, ദുബായ്, സലാല തുടങ്ങിയ സെക്ടറുകളിലേക്കുളള ടിക്കറ്റ് നിരക്കുകള്‍ കാര്യമായി വര്‍ധിച്ചു. 10,000 രൂപയില്‍ താഴെ ടിക്കറ്റ് നിരക്കുണ്ടായിരുന്ന ദുബയ്, മസ്ക്കറ്റ് ടിക്കറ്റുകള്‍ക്ക് യഥാക്രമം 13,400 രൂപയും 12,000 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.

കുവൈത്തിലേക്ക് മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 13 വരെ 11,000 രൂപ, 13,445 രൂപ, 14,155 രൂപ എന്നിങ്ങനെ മൂന്നു സ്ലാബ് ടിക്കറ്റ് നിരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ദോഹ, ബഹ്റൈനിലേക്ക് അടുത്ത കാലത്താണ് എക്സപ്രസ് സര്‍വീസ് തുടങ്ങിയത്. 11,300 രൂപ സാധാരണ നിരക്കിന്റെ സ്ഥാനത്ത് 12,000 രൂപയുടെ സ്ഥിരനിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X