Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഠായി തെരുവില്‍ തീപിടുത്തം, 6 മരണം

കോഴിക്കോട്: നഗരത്തിലെ മിഠായി തെരുവിലെ എം.പി റോഡില്‍ പടക്കക്കടയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

മുപ്പതോളം കടകള്‍ക്ക് തീപിടിച്ചിട്ടുണ്ട് ഇവയില്‍ പതിനഞ്ചോളം പൂര്‍ണ്ണമായും കത്തിനശിച്ചു.

പൊലീസും അിശമനസേനയും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അയല്‍ ജില്ലകളിലെ അിശമന വിഭാഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിക്കൊണ്ടിരിയ്ക്കുകയാണ്. തീയണയ്ക്കുന്നതിനായി കുടിവെള്ള ലോറികള്‍ ഉള്‍പ്പെടെയുള്ളവ മിഠായിത്തെരുവിലേയ്ക്ക് തിരിച്ചുവിടുകയാണ്.

പാളയം മൊയ്തീന്‍ പള്ളിയോട് ചേര്‍ന്നുള്ള കേരള സ്റേഷനറി എന്ന പടക്കക്കടയ്ക്കാണ് തീപിടിച്ചത്. വിഷു ആഘോഷത്തോടനുബന്ധിച്ച് വില്‍പ്പനയ്ക്കായി തയ്യാറാക്കി വച്ചിരുന്ന പടക്കശേഖരത്തിനാണ് തീപിടിച്ചത്.

വന്‍ സ്ഫോടന ശബ്ദത്തോടെയാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കടയുടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം മുഴുവനായും കത്തിയമര്‍ന്നു.

അഞ്ചു കുട്ടികളുള്‍പ്പെടെ നാല്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ്, ബീച്ചാശുപത്രി മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

സ്ഫോടന ശബ്ദത്തെത്തുടര്‍ന്ന് ചിതറയോടുന്നതിനിടിയിലും സ്ഫോടനത്തില്‍ കോണ്‍ക്രീറ്റ് ക്ഷണങ്ങള്‍ തെറിച്ചുമാണ് പലര്‍ക്കും പരുക്കേറ്റത്. പടക്കക്കടയില്‍ നിന്നും സമീപത്തെ കടകളിലേയ്ക്ക് തീ പടരുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രാവിവെ 10മണിയോടെയാണ് അപകടമുണ്ടായത്. തീപിടുത്തം നിയന്ത്രിണവിധേയമായില്ലെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് അറിയിച്ചിട്ടുണ്ട്.

ഇതിനായി ചീഫ് സെക്രട്ടറി സൈന്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിയ്ക്കാന്‍ ഭരണകൂടം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എളമരം കരിം, ബിനോയ് വിശ്വം എന്നിവര്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+