പന്ന്യന്‍ രവീന്ദ്രന്‍ എം.പി സിനിമയില്‍ അഭിനയിയ്ക്കുന്നു
കല്‍പ്പറ്റ: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ എം.പി സിനിമയില്‍ അഭിനയിയ്ക്കുന്നു.
മുത്തങ്ങ സംഭവത്തിന് ശേഷമുള്ള ആദിവാസികളുടെ അവസ്ഥ ചിത്രീകരിയ്ക്കുന്ന കഥയെ ആസ്പദമാക്കി മധു പാര്‍ഥസാരഥി സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ വാള്‍ എന്ന സിനിമയിലാണ് രവീന്ദ്രന്‍ അഭിനയിയ്ക്കുന്നത്.
സമരത്തിന്റെ ഭാഗമായി ജയില്‍ വാസം അനുഭവിയ്ക്കുന്ന വെളുത്തയെന്ന പോരാളിയാണ് പന്യന്റെ കഥാപാത്രം. ഇതിന്റെ ചിത്രീകരണം വ്യാഴാഴ്ച വയനാട്ടില്‍ ആരംഭിച്ചു. ഗൃഹമിത്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റജി പുത്തയത്താണ് സിനിമ നിര്‍മ്മിയ്ക്കുന്നത്.












Click it and Unblock the Notifications