Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോക്ക്ലേറ്റ് യേശു ഇനി അജ്ഞാത കേന്ദ്രത്തില്‍

ന്യൂയോര്‍ക്ക് ഗാലറിയില്‍ ഈസ്റര്‍ ദിനത്തില്‍ പ്രതിമ പ്രദര്‍ശിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ പിന്നീട് ജനരോഷം ഭയന്ന്, ഗാലറി അധികൃതര്‍ പ്രതിമയെ ശിതീകരിച്ച ഒരു വാഹനത്തില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി.

ക്രൂശിതനായ ക്രിസ്തുവിനു സാദൃശ്യമായ വിധത്തില്‍ ആറടി ഉയരത്തിലുളള പ്രതിമ തിരക്കേറിയ ന്യൂയോര്‍ക്ക് മാന്‍ഹാട്ടണ്‍ ലാബിലാണ് പ്രദര്‍ശിപ്പിക്കാനിരുന്നത്. 200 പൗണ്ട് ചോക്ക്ലേറ്റ് കൊണ്ടു പൂര്‍ത്തിയാക്കിയതാണ് ഈ പ്രതിമ.

ക്രിസ്ത്യാനികളെ അധിക്ഷേപിക്കുന്ന വിധത്തിലാണ് ഇത് ഉണ്ടാക്കിയതെന്നാണ് ക്രിസ്തുമത വിശ്വാസികളുടെ ആരോപണം.കാത്തോലിക്ക് ലീഗ് തലവന്‍ ബില്‍ ഡോണഹു കടുത്തഭാഷയില്‍ ഇതിനെതിരെ അപലപിച്ചെങ്കിലും ഗാലറി ഉടമകള്‍ ആദ്യം പ്രദര്‍ശന ഉദ്യമത്തില്‍ നിന്നു പിന്‍മാറിയിരുന്നില്ല.

നരൂപത്തില്‍ യേശുവിന്റെ പ്രതിമ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നതിനു എതിരായി ഫോണ്‍വിളികളുടെയും ഇമെയിലുകളുടെയും ശരവര്‍ഷം തന്നെയാണ് ലഭിച്ചതെന്ന് ഗാലറി ഉടമ മാറ്റ് സെമ്ലാര്‍ അറിയിച്ചു.

കത്തോലിക്കസമൂഹം ഒന്നടങ്കവും കര്‍ദിനാള്‍ എഡ്വാര്‍ഡ് ഈഗന്‍ തുടങ്ങിയവര്‍ ശക്തമായ രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് സംഘാടകര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായ തീയോ ചോക്ക്ലേറ്റു കമ്പനിയാണ് ഈ പ്രതിമ നിര്‍മ്മാണത്തിനുവേണ്ട മുഴുവന്‍ സാമഗ്രികളും സംഭാവനയായി നല്‍കിയത്. പ്രദര്‍ശനത്തിനെതിരായി വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കില്‍ തന്നെയും ധാരാളമാളുകള്‍ അനുകൂലമായും വന്‍വിലയ്ക്ക് വാങ്ങുവാനുമായി രംഗത്തെത്തിക്കഴിഞ്ഞതായി മാറ്റ് സെമ്ലാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+