കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ്: ജനങ്ങള്‍ ദാരിദ്യത്തിലേക്ക്, ജനപ്രതിനിധികളോ...?

  • By Staff
Google Oneindia Malayalam News

റാഞ്ചി: ജനപ്രതിനിധികളുടെ കീശയ്ക്ക് കനം വെയ്ക്കുമ്പോള്‍ അവരെ ആ സ്ഥാനത്തു അവരോധിച്ച പൊതുജനങ്ങള്‍ ദാരിദ്യ്രത്തിലേക്ക് കൂപ്പുകുത്തുക! ഈ സ്ഥിതി വിശേഷത്തിനു സാക്ഷ്യം വഹിക്കുകയാണിന്നു ജാര്‍ഖണ്ഡ് സംസ്ഥാനം.

ജാര്‍ഖണ്ഡിലെ ദാരിദ്യ്രം അഞ്ചു ശതമാനം കുറയ്ക്കാന്‍10ാം പഞ്ചവത്സര പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ സംസ്ഥാന ഗ്രാമവികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ കാലയളവില്‍ ജാര്‍ഖണ്ഡിലെ ദരിദ്ര കുടുംബങ്ങളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന്റെ വര്‍ധനവുണ്ടായി.

2002ല്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുളളവരുടെ ജനസംഖ്യ 23.5 ലക്ഷമായിരുന്നത് 2006 ഡിസംബര്‍ ആയപ്പോഴേക്കും 24.5 ലക്ഷമായി ഉയര്‍ന്നു. ഇതേ കാലത്ത് മന്ത്രിമാരുടെയും നിയമസഭ സാമാജികരുടെയും ശമ്പളം ഇരട്ടിയായി.

അഞ്ചു വര്‍ഷം മുമ്പ് ജാര്‍ഖണ്ഡിലെ ഒരു എംഎല്‍എയ്ക്ക് 16,000 രൂപയായിരുന്നു മാസവരുമാനം. ഇന്നത് 34,400 രൂപയാണ്. അതുപോലെ ഒരു മന്ത്രിയ്ക്ക് ലഭിച്ചിരുന്ന ശമ്പളം 18,000ത്തില്‍ നിന്നു 39,500ായി ഉയര്‍ന്നു.

ഇതിനിയും വര്‍ധിപ്പിക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ശമ്പളം 19,000 ആയിരുന്നത് 42,500 ആയി വര്‍ധിച്ചു.

ഇതേസമയം അവശ്യസാധനങ്ങളായ ഭക്ഷ്യധാന്യങ്ങള്‍, എണ്ണ, പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില ഉയര്‍ന്നതു മൂലം ദാരിദ്യ്രരേഖയ്ക്ക് താഴെയുളളവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.

ഇന്ന് 52% കുടുംബങ്ങള്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുളളവരാണ്. സംസ്ഥാനത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളുടെ പകുതിയെ അവിടെ ഉത്പാദിപ്പിക്കുന്നുളളൂ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X