ക്രൈസ്തവര്‍ ദു:ഖവെളളി ആചരിക്കുന്നു
തിരുവനന്തപുരം: പീഢാനുഭവത്തിന്റെ സ്മരണകളുണര്‍ത്തി ലോക ക്രൈസ്തവര്‍ ദു:ഖവെളളി ആചരിക്കുന്നു. പാപികളുടെ മോചനത്തിനായി യത്നിച്ച യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണകളാണ് ഈ ദിനത്തില്‍ വിശ്വാസികള്‍ പങ്കുവെയ്ക്കുന്നത്.
ഇതോടനുബന്ധിച്ചുളള പ്രത്യേക കുര്‍ബാനകളും ചടങ്ങുകളും ദേവാലയങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ രൂപതകളുടെ ആഭിമുഖ്യത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം കുരിശിന്റെ വഴിയ്ക്ക് നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി നഗരം ചുറ്റി പള്ളിയില്‍ തന്നെ അവസാനിച്ചു.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുദേവനെ കുരിശില്‍ തറച്ചതിന്റെ അനുസ്മരണ ചടങ്ങുകളാണ് വിശുദ്ധ വാരത്തിലെ പ്രധാനദിവസമായ ദുഖ വെള്ളിയാഴ്ച ആചരണം. യേശു ക്രിസ്തുവിന്റെ കുരിശു മരണം മുതല്‍ കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്നത് വരെയുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്നതാണ് കുരിശിന്റെ വഴി.
ക്രൈസ്തവ ദേവാലയങ്ങളില്‍ ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന പ്രാര്‍ത്ഥനകള്‍ നടക്കും. അതിരാവിലെ മുതല്‍ തന്നെ ക്രൈസ്തവ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ തുടങ്ങി.
പാതിരാത്രിയോടെ യേശുവിന്റെ മൃതദേഹം കബറടക്കുന്നതോടെ ദുഖവെള്ളിയുടെ ചടങ്ങുകള്‍ അവസാനിക്കും. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ യേശുവിന്റെ ഉയിര്‍ത്തെഴ്ന്നേല്പായ ഈസ്റര്‍ സമാഗതമാകും.












Click it and Unblock the Notifications