Get Updates
Get notified of breaking news, exclusive insights, and must-see stories!

വേശ്യാവൃത്തി: പെണ്‍കുട്ടികളുടെ രക്ഷകനു വധഭീഷണി

മും-ബൈ: നൂറുകണക്കിന് നിസഹായരായ പെണ്‍കുട്ടികളുടെ രക്ഷകനായ ആന്‍സണ്‍ തോമസിനു വധഭീഷണികള്‍ പുത്തരിയല്ല.

കാരണം വേശ്യാലയങ്ങള്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളെയാണ് ആന്‍സണ്‍ രക്ഷപ്പെടുത്തുന്നത്. അതിനാല്‍ തന്നെ നിരന്തരം വധഭീക്ഷണികള്‍ ഇദ്ദേഹത്തെ തേടിയെത്തുന്നു.

ഗ്രാന്‍ഡ് റോഡ് മേഖലയിലുളള വേശ്യാലയങ്ങളില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷിക്കാന്‍ പോലീസിനെ സഹായിച്ച ആന്‍സണ്‍ ഇപ്പോള്‍ സുമിത്ര ഗൗഡയുടെ നോട്ടപുളളിയാണ്. ഗ്രാന്‍ഡ് റോഡിലെ ഒരു വേശ്യാലയത്തിന്റെ ഉടമസ്ഥയാണ് സാവിത്രിയെന്ന സുമിത്ര ഗൗഡ(48).

തന്നെയും കുടുംബത്തേയും കാച്ചികളയുമെന്ന് സുമിത്ര ഭീഷണിപ്പെടുത്തിയതായി കസ്റംസില്‍ പ്രിവന്റീവ് ഓഫീസറായ ആന്‍സണ്‍ പറഞ്ഞു. തുടര്‍ന്ന് സോണ്‍-2 ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ആന്‍സണ്‍ പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ചയാണു സുമിത്ര മൊബൈല്‍ ഫോണില്‍ വിളിച്ച് ആറ് മിനിറ്റോളം ഭീഷണിപ്പെടുത്തിയതെന്നു ആന്‍സണ്‍ പറഞ്ഞു.

2006ല്‍ പോലീസ് റെയ്ഡില്‍ സുമിത്രയെ അറസ്റുചെയ്തു ജയിലില്‍ അടച്ചിരുന്നു. ഫെബ്രവരിയില്‍ ഇവര്‍ ജാമ്യത്തില്‍ ഇറങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ സങ്കേതത്തില്‍ നിന്നു പന്ത്രണ്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തിയതാണ് ഭീഷണിയ്ക്ക് വഴി വെച്ചതെന്ന് ആന്‍സണ്‍ പറഞ്ഞു.

മാര്‍ച്ച് ഒന്‍പതിനു 13 പെണ്‍കുട്ടികളെയാണു ആന്‍സണ്‍ രക്ഷപ്പെടുത്തിയത്. ഗ്രാന്‍ഡ് റോഡില്‍ വേശ്യാവൃത്തിക്കു കുപ്രസിദ്ധമായ ജമുന്‍മാന്‍ഷനിലെ കെട്ടിടത്തില്‍ സുമിത്രയ്ക്കു പത്തുമുറികളുണ്ട്. അഞ്ചുനിലകളുളള കെട്ടിടത്തില്‍ 84 മുറികളാണുളളത്.

കോടിക്കണക്കിനു രൂപയുടെ സ്വത്താണ് ഇവര്‍ക്കുളളതെന്നു പറയുന്നു. ദക്ഷിണ മുംബൈയില്‍ കോണ്‍ഗ്രസ് ഹൗസിനു സമീപം 80 ലക്ഷം രൂപ വിലമതിക്കുന്ന 1000 ചതുരശ്ര അടി ബംഗ്ലാവും ഇവര്‍ക്ക് സ്വന്തമായുണ്ട്.

അപ്സര സിനിമ തിയറ്ററിനു സമീപം 1,500 ചതുരശ്ര അടി സ്ഥലത്തു ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റാണുളളത്. 60 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റും ദാദറില്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ സ്വന്തമാക്കിയെന്നും ആന്‍സണ്‍ പറഞ്ഞു.

അറുന്നൂറിലധികം പെണ്‍കുട്ടികളെയാണു ആന്‍സണ്‍ രക്ഷപ്പെടുത്തിയത്. മാര്‍ത്തോമ്മ സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവജീവന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനു പിന്നിലും ആന്‍സണുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+