ദില്ലി നഗരസഭ: ബിജെപി വന്‍ വിജയത്തിലേക്ക്
ദില്ലി: ദില്ലി നഗരസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി വന്‍ വിജയത്തിലേക്കു നീങ്ങുന്നു. ഭരണം ബിജെപിയ്ക്ക് കിട്ടുമെന്നു ഉറപ്പായി.
272 അംഗ നഗരസഭയില്‍ 170ലധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 30 സീറ്റില്‍ ബിജെപി വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 63 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.
മേയര്‍ ഫര്‍ഹദ് സൂരി ഒഴികെയുളള പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം പിന്നിലാണ്. ചെറുകക്ഷികളും സ്വതന്ത്രരും മുപ്പതോളം സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു.
പരാജയം അംഗീകരിച്ച കോണ്‍ഗ്രസ് നേതൃത്വം തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഭരണമല്ല പരാജയ കാരണമെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അവകാശപ്പെട്ടു.












Click it and Unblock the Notifications