ദിണ്ഡിവനത്ത് കാര്‍ സ്ഫോടനം: 35 മരണം
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ഡിവനത്തിനടത്തുണ്ടായ കാര്‍ സ്ഫോടനത്തില്‍ 35 പേര്‍ മരിച്ചു. മരണ സംഖ്യ നാല്പതു കവിഞ്ഞെന്ന് സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അറുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
കാറില്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. കാറില്‍ ആ ര്‍ ഡി എക്സ് എന്ന സ്ഫോടക വസ്തുവും ഡിറ്റണേറ്ററും ഉണ്ടായിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സ്ഫോടക വസ്തുക്കള്‍ കടത്തുന്നതിനുള്ള ലൈസന്‍സുള്ള ഒരാളുടേതാണ് സ്ഫോടനത്തില്‍പ്പെട്ട അംബാസിഡര്‍ കാര്‍.
ചെന്നൈയില്‍ നിന്നും 150 കോലോമീറ്റര്‍ അകലെ വില്ലുപുരം-ദിണിവനം ദേശീയ പാതയില്‍ സെന്തൂര്‍ ഗ്രാമത്തിലാണ് രാവിലെ 11.30നാണ് അപകടം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications