മെഡിക്കല്‍ സര്‍വകലാശാല: ഇക്ബാല്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വകലാശാല സ്ഥാപിയ്ക്കുന്നതു സംബന്ധിച്ച് പഠനം നടത്തിയ ഡോ. ഇക്ബാല്‍ കമ്മറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ സര്‍വ്വകലാശാല സ്ഥാപിയ്ക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിയ്ക്കുന്നത്.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഒരു കര്‍മ്മ പദ്ധതിയും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിയ്ക്കുന്നുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിയ്ക്കണമെന്നും പ്രൊജക്ട് ഡയറക്ടറെ നിയമിയ്ക്കണമെന്നും ശുപാര്‍ശയുണ്ട്.












Click it and Unblock the Notifications