കോടതി നിര്‍ദേശം പാലോളി തളളി
തിരുവനന്തപുരം: പൊതുജനങ്ങളോടു മാപ്പു പറയണമെന്ന കോടതിയുടെ ആവശ്യം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി തളളി. കോടതിയലക്ഷ്യക്കേസിന് കാരണമായ തന്റെ പ്രസംഗത്തെപ്പറ്റി നിലപാട് വിശദീകരിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
വിവാദ വിഷയമായ പ്രസംഗത്തെപ്പറ്റി നിലപാട് വിശദീകരിച്ചു കൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
പോക്കറ്റിന്റെ കനമനുസരിച്ച് കോടതികള്‍ വിധി പറയുന്ന ലജ്ജാകരമായ അവസ്ഥയാണ് കേരളത്തിലെന്ന തന്റെ പരാമര്‍ശം ഭാരിച്ച കോടതിച്ചെലവുകളെക്കുറിച്ചാണെന്നും ഇത് തെറ്റാണെന്ന് കോടതിയ്ക്ക് തോന്നുന്നുവെങ്കില്‍ നിരുപരാധികം മാപ്പു പറയുന്നുവെന്നുമായിരുന്നു ഫെബ്രവരി 26ന് പാലോളി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഇതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പാലോളി വ്യക്തമാക്കിയതോടെ കോടതിയുമായി ഏറ്റുമുട്ടാനുളള പാര്‍ട്ടി തീരുമാനം നടപ്പായിത്തുടങ്ങി.
തിരുവനന്തപുരത്തു ചേരുന്ന സിപിഎം നേതൃയോഗങ്ങളുടെ തീരുമാന പ്രകാരമാണിത്. കൂടുതല്‍ മാപ്പു പറയേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റിന്റെ തീരുമാനം.
ശിക്ഷ വിധിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും. പാലോളി രാജി വെയ്ക്കുന്ന പ്രശ്നമില്ലെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications