കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം: വെടിക്കെട്ടിന് കടുത്ത നിയന്ത്രണം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മിഠായിത്തെരുവ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

പൂരം വെടിക്കെട്ടിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുളള ജില്ലാ ഭരണക്കൂടത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാമം വെടിക്കെട്ടു കരാറുകാരന്‍ കുണ്ടന്നൂര്‍ ആനന്ദന്‍ പിന്‍മാറി.

വെടിക്കെട്ടിനുളള സാമഗ്രികളുടെ പണി തകൃതിയായി പുരോഗമിക്കുന്നതിനിടെയാണ് കരാറുകാരന്റെ പിന്‍മാറ്റം. അധികൃതര്‍ കൊണ്ടുവന്ന നിബന്ധനകള്‍ പാലിക്കണമെങ്കില്‍ ഇതുവരെ പണിത സാമഗ്രികള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് ആനന്ദന്‍ പറഞ്ഞു.

വെടിമരുന്ന് നിറയ്ക്കുന്ന ക്വാറകള്‍ക്ക് എട്ടിഞ്ച് വലിപ്പം മാത്രമേ പാടുള്ളൂവെന്നാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സൂക്ഷിക്കാവുന്ന സ്ഫോടക വസ്തുക്കളുടെ അളവിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിന്റെ വിദഗ്ധ ഉപദേശം അനുസരിച്ചാണ് ഈ തീരുമാനം ജില്ലാ ഭരണകൂടം എടുത്തത്. സാധാരണ തൃശൂര്‍ പൂരത്തിന് 16 മുതല്‍ 18 ഇഞ്ച് വരെ വലിപ്പമുള്ള ക്വാറകളാണ് ഉപയോഗിക്കുന്നത്. വലിപ്പം പകുതിയായി കുറയുന്നതോടെ വെടിക്കെട്ട് വഴിപാടായി മാറുമെന്നതിനാലാണ് വെടിക്കെട്ടില്‍ നിന്നും പിന്മാറുന്നതെന്ന് ആനന്ദന്‍ പറഞ്ഞു.

കരാറുകാരന്‍ ബുദ്ധിമുട്ടുകള്‍ അറിയിച്ചുവെന്നും എന്നാല്‍ വെടിക്കെട്ടില്‍ നിന്നും പിന്മാറുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും ദേവസ്വംബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വെടിക്കെട്ടിന്റെ പൊലിമ കുറയുന്നതില്‍ ദേവസ്വംബോര്‍ഡിനും ദുഖമുണ്ട്.

എന്നാല്‍ ഒരു സമ്മര്‍ദ്ധത്തിനും വഴങ്ങില്ലെന്നും കേഴിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X